നിരീക്ഷണ ക്യാമറകളുടെ ഉത്ഘാടനം

തൃക്കാക്കര നഗരസഭയിൽ  130 സിസിടിവി നിരീക്ഷണ ക്യാമറകളുടെ പ്രവർത്തന ഉത്ഘാടനം 23/08/2025 തിയതി നഗരസഭ ഉച്ചക്ക് 12.00 മണിക്ക് ചെയർപേഴ്സൺ ശ്രീമതി രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ തൃക്കാക്കര ACP പി എസ് ഷിജു നിർവഹിച്ചു. വൈസ് ചെയർമാൻ ടി ജി ദിനൂപ്, വികസനകാര്യ ചെയർപേഴ്സൺ സ്മിത സണ്ണി, ക്ഷേമകാര്യ ചെയർപേഴ്സൺ സുനീറ ഫിറോസ്, ആരോഗ്യ കാര്യ ചെയർമാൻ വർഗീസ് പ്ലാശ്ശേരി, പൊതുമരാമത് കാര്യ ചെയർപേഴ്സൺ റസിയ നിഷാദ്, വാർഡ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, റാഷിദ്‌ ഉള്ളമ്പിളി, എ എ ഇബ്രാഹിം കുട്ടി, വി ഡി സുരേഷ്, ഷാന അബ്ദു, അൻസിയ ഹക്കീം, അനിത ജയചന്ദ്രൻ, സുബൈദ റസാഖ്, സുനി കൈലാസ്, അജുന ഹാഷിം, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യോഗത്തിൽ വൈസ് ചെയർമാൻ ടി ജി ദിനൂപ് സ്വാഗതവും ക്ലീൻ സിറ്റി മാനേജർ സതീഷ് കുമാർ ടി കെ നന്ദിയും പറഞ്ഞു. 

നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 70 ലക്ഷം രൂപ ചിലവിൽ മൂന്ന് വർഷം പരിപാലനം സഹിതം ആണ് ഏജൻസിയെ തെരഞ്ഞെടുത്ത് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്.  മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ  ഭാഗമായി സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും അതോടൊപ്പം നഗരത്തിലെ വർദ്ധിച്ചുവരുന്ന ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കണ്ടെത്തുന്നതിനും തൃക്കാക്കര പോലീസുമായി സഹകരിച്ചാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്.

Inauguration of surveillance cameras
നിറവ് 2025

14-ാം വാര്‍ഡിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍.

 

എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യല്‍.

നിറവ് 2025
ബയോമെത്തനേഷൻ പ്ലാന്റിന്റെ ഉദ്ഘാടനം

തൃക്കാക്കര നഗരസഭ-ജില്ല കളക്ടറേറ്റ് കാക്കനാട്‌ ബയോമെത്തനേഷൻ പ്ലാന്റിന്റെ ഉദ്ഘാടനം ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് 04/08/2025 തിയതി ഉച്ചക്ക് ഒരു മണിക്ക് നിർവഹിച്ചു. ചടങ്ങിൽ ബഹു ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് IAS, ADM വിനോദ് രാജ്, നഗരസഭ ചെയർപേഴ്സൺ  രാധാമണി പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ, വൈസ് ചെയർമാൻ ദിനൂബ് ടി ജി, നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിതാ സണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിറ ഫിറോസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് പ്ലാശേരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ ഉണ്ണി കാക്കനാട്‌, റാഷിദ് ഉള്ളമ്പിള്ളി,  പി എം യൂനുസ്, എ എ ഇബ്രാഹിം കുട്ടി, സി സി വിജു, അബ്ദു ഷാന, ഷിമി മുരളി, ഹസീന ഉമ്മർ, ജോസ് കളത്തിൽ, അനിത ജയചന്ദ്രൻ, എം ഒ വർഗീസ്, നഗരസഭ സെക്രട്ടറി ടി കെ സന്തോഷ്‌, ശുചിത്വ മിഷൻ ജില്ല കോർഡിനേറ്റർ ശീതൾ മോഹൻ, നവകേരളം കർമ്മപദ്ധതി 2 ജില്ല കോഡിനേറ്റർ രഞ്ജിനി, ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ, ക്ലീൻ സിറ്റി മാനേജർ സതീഷ്കുമാർ ടി കെ, AXE ഷിജു എന്നിവർ സന്നിഹിതരായിരുന്നു.

Biomethanation-Plant-Inauguration

Image removed.

Biomethanation-Plant-Inauguration

Biomethanation-Plant-Inauguration

Biomethanation-Plant
waste-free municipality

മാലിന്യ മുക്ത നവകേരള-ത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭ 07/04/2025 തിയതി നഗരസഭ അങ്കണത്തിൽ വച്ചു മാലിന്യമുക്ത നഗരസഭയായി ബഹു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് പ്രഖ്യാപിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. രാധാമണി പിള്ള അധ്യക്ഷ വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ശ്രീ. അബ്ദു ഷാന, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വർഗീസ് പ്ലാശ്ശേരി, ക്ഷേമകാര്യ ചെയർപേഴ്സൺ ശ്രീമതി. സുനീറ ഫിറോസ്, വികസനകാര്യ ചെയർപേഴ്സൺ  ശ്രീമതി. സ്മിത സണ്ണി, കൗൺസിലർമാരായ ശ്രീ. ഉണ്ണി കാക്കനാട്, ശ്രീ. സി സി വിജു, ശ്രീമതി. ഹസീന ഉമ്മർ, നഗരസഭ സെക്രട്ടറി ശ്രീ. ടി കെ സന്തോഷ്, എ എക്സ്ഇ ശ്രീ. ഷിജു സി എസ്, ഹെൽത്ത് ഇൻസ്പെക്ടർ  ശ്രീ. മധുകമാർ, ട്രാക്ക് പ്രസിഡന്റ് ശ്രീ. സലിം കുന്നുംപുറം, നഗരസഭ ഉദ്യോഗസ്ഥർ, ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാലിന്യ സംസ്കരണത്തിൽ പുതുമയാർന്നതും മാതൃകാപരവുമായ പ്രവർത്തികൾ നടത്തിയ വ്യക്തികളും നഗരസഭയിലെ വിദ്യാലയങ്ങൾക്കും സർട്ടിഫികറ്റുകൾ വിതരണം ചെയ്തു.

Waste-free-municipality
മാലിന്യ സംസ്കരണം

തൃക്കാക്കരയിൽ പകൽവീട് ഒരുങ്ങുന്നു

നഗര സഭ പരിധിയിലെ വയോജനങ്ങൾക്ക് ഉല്ലാസത്തിനും വിശേഷങ്ങളും വിഷമങ്ങളും പങ്കു വെക്കുന്നതിനായി പകൽ വീട് നിർമ്മിക്കുന്നു. തൃക്കാക്കര നഗരസഭയാണ് മാവേലിപുരം വാർഡിൽ പഴയ മുനിസിപ്പൽ ലൈബ്രറി കെട്ടിടത്തിനോട് ചേർന്ന് പുതിയ മന്ദിരം നിർമിച്ചു പകൽവീട് ഒരുക്കുന്നത്. പകൽ വീടിന്റെ നിർമ്മാണോദ്ഘാടനം തൃക്കാക്കര എംഎൽഎ ഉമാ തോമസ് നിർവഹിച്ചു. ചെയർപേർസൻ രാധാമണി പിള്ളയുടെ ആദ്യക്ഷതയിൽ വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ ഫിറോസ് മറ്റു കൗൺസിലർ മാരായ റാഷിദ്‌ ഉള്ളമ്പിള്ളി, സിസി വിജു, വി ഡി സുരേഷ്, ഷാന അബ്ദു, ഹസീന ഉമ്മർ,ഷിമി മുരളി, എ എക്സ് ഇ ഷിജു, എം എസ് അനിൽകുമാർ ബാബു ആന്റണി, പ്രഭുകുമാർ, സുബൈർ ഉള്ളമ്പിള്ളി, സിദ്ധി കിഴക്കേക്കര ഏ ഡി എസ് ചെയർപേഴ്സൺ ശോഭി രാമചന്ദ്രൻ കോൺട്രാക്ടർ ലത്തീഫ് കിഴേക്കര എന്നിവർ സംസാരിച്ചു.

Pleasure Home