ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വളർച്ചയും സാമൂഹിക ഉൾച്ചേരലും ലക്ഷ്യമാക്കി തൃക്കാക്കര നഗരസഭയിൽ ബഡ്സ് സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം 2026 27 വാർഷിക പദ്ധതി പ്രകാരം നിർമ്മിക്കപ്പെടുന്നു. വിദ്യാഭ്യാസം പരിശീലനം പുനരധിവാസം സ്വയംപര്യാപ്തത എന്നിവയ്ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം സജ്ജീകരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും അവരുടെ കുടുംബത്തിന് കരുത്തേക്കുന്നതിനും ഈ സംരംഭം സുപ്രധാനമായ ഒരു നാഴികക്കലാണ്. നഗരസഭയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചു ഉയർത്താൻ അവസരം ഒരുക്കുന്നു. സമത്വവും കൂടിച്ചേരലും കാരുണ്യവും അടിസ്ഥാനമാക്കിയിട്ടുള്ള ഒരു സമൂഹ നിർമാണത്തിന് തൃക്കാക്കര നഗരസഭ ആരംഭം കുറിക്കുകയാണ്. നാൽപതാം അവാർഡ് എൻജിഒ ക്വാർട്ടേഴ്സ് ഫ്ലാറ്റിന് സമീപം നിർമ്മിക്കുന്ന ബഡ്സ് സ്കൂളിൻറെ ശിലാസ്ഥാപനം 07/07/2026 തീയതി രാവിലെ 10:30 മണിക്ക് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ എം ഷാജി നിർവഹിച്ചു. ബഹുമാനപ്പെട്ട എംഎൽഎ ശ്രീമതി ഉമാ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട എംപി ശ്രീ ഹൈബി ഈഡൻ മുഖ്യ അതിഥിയായി.




