തൃക്കാക്കര നഗരസഭയിൽ 130 സിസിടിവി നിരീക്ഷണ ക്യാമറകളുടെ പ്രവർത്തന ഉത്ഘാടനം 23/08/2025 തിയതി നഗരസഭ ഉച്ചക്ക് 12.00 മണിക്ക് ചെയർപേഴ്സൺ ശ്രീമതി രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ തൃക്കാക്കര ACP പി എസ് ഷിജു നിർവഹിച്ചു. വൈസ് ചെയർമാൻ ടി ജി ദിനൂപ്, വികസനകാര്യ ചെയർപേഴ്സൺ സ്മിത സണ്ണി, ക്ഷേമകാര്യ ചെയർപേഴ്സൺ സുനീറ ഫിറോസ്, ആരോഗ്യ കാര്യ ചെയർമാൻ വർഗീസ് പ്ലാശ്ശേരി, പൊതുമരാമത് കാര്യ ചെയർപേഴ്സൺ റസിയ നിഷാദ്, വാർഡ് കൗൺസിലർമാരായ ഉണ്ണി കാക്കനാട്, റാഷിദ് ഉള്ളമ്പിളി, എ എ ഇബ്രാഹിം കുട്ടി, വി ഡി സുരേഷ്, ഷാന അബ്ദു, അൻസിയ ഹക്കീം, അനിത ജയചന്ദ്രൻ, സുബൈദ റസാഖ്, സുനി കൈലാസ്, അജുന ഹാഷിം, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യോഗത്തിൽ വൈസ് ചെയർമാൻ ടി ജി ദിനൂപ് സ്വാഗതവും ക്ലീൻ സിറ്റി മാനേജർ സതീഷ് കുമാർ ടി കെ നന്ദിയും പറഞ്ഞു.
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 70 ലക്ഷം രൂപ ചിലവിൽ മൂന്ന് വർഷം പരിപാലനം സഹിതം ആണ് ഏജൻസിയെ തെരഞ്ഞെടുത്ത് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനും അതോടൊപ്പം നഗരത്തിലെ വർദ്ധിച്ചുവരുന്ന ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കണ്ടെത്തുന്നതിനും തൃക്കാക്കര പോലീസുമായി സഹകരിച്ചാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്.