മാലിന്യ മുക്ത നവകേരള-ത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭ 07/04/2025 തിയതി നഗരസഭ അങ്കണത്തിൽ വച്ചു മാലിന്യമുക്ത നഗരസഭയായി ബഹു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് പ്രഖ്യാപിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി. രാധാമണി പിള്ള അധ്യക്ഷ വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ശ്രീ. അബ്ദു ഷാന, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വർഗീസ് പ്ലാശ്ശേരി, ക്ഷേമകാര്യ ചെയർപേഴ്സൺ ശ്രീമതി. സുനീറ ഫിറോസ്, വികസനകാര്യ ചെയർപേഴ്സൺ ശ്രീമതി. സ്മിത സണ്ണി, കൗൺസിലർമാരായ ശ്രീ. ഉണ്ണി കാക്കനാട്, ശ്രീ. സി സി വിജു, ശ്രീമതി. ഹസീന ഉമ്മർ, നഗരസഭ സെക്രട്ടറി ശ്രീ. ടി കെ സന്തോഷ്, എ എക്സ്ഇ ശ്രീ. ഷിജു സി എസ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. മധുകമാർ, ട്രാക്ക് പ്രസിഡന്റ് ശ്രീ. സലിം കുന്നുംപുറം, നഗരസഭ ഉദ്യോഗസ്ഥർ, ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാലിന്യ സംസ്കരണത്തിൽ പുതുമയാർന്നതും മാതൃകാപരവുമായ പ്രവർത്തികൾ നടത്തിയ വ്യക്തികളും നഗരസഭയിലെ വിദ്യാലയങ്ങൾക്കും സർട്ടിഫികറ്റുകൾ വിതരണം ചെയ്തു.
കാക്കനാട്
sectkramncplty@gmail.com
0484-2422383
തൃക്കാക്കര നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്