തൃക്കാക്കര നഗരസഭ
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്
കേരളോത്സവം 2026
സ്വാഗത സന്ദേശം__________________________________________________________________________________
പ്രിയ സുഹൃത്തേ,
തൃക്കാക്കര നഗരസഭയും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക മികവുകള്‍ക്ക് വേദിയൊരുക്കുന്ന “കേരളോത്സവം '26” നവംബര്‍ 1, 7 തീയതികളിലായി വിവിധ വേദികളില്‍ സംഘടിപ്പിക്കുന്നു.
കേരളത്തിലെ യുവജനങ്ങളുടെ സര്‍ഗാത്മക കഴിവുകളും കായിക പ്രതിഭകളും പ്രോത്സാഹിപ്പിക്കുക, കലാ-കായിക മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, യുവജനങ്ങള്‍ക്കിടയില്‍ സൗഹൃദവും ഐക്യവും സഹകരണവും വളര്‍ത്തുക എന്നിവയാണ് കേരളോത്സവത്തിന്റെ ലക്ഷ്യങ്ങള്‍. ഈ കലാ-കായിക മേളയുടെ വിജയത്തിനായി എല്ലാ കലാ-കായിക പ്രേമികളുടെയും യുവജനങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും സാദരം ക്ഷണിച്ചുകൊള്ളുന്നു.
സംഘാടക സമിതിക്കുവേണ്ടി:
ചെയര്‍മാന്‍:
ശ്രീ. റാഷിദ് ഉള്ളംപിള്ളി
(ചെയര്‍പേഴ്സണ്‍, തൃക്കാക്കര നഗരസഭ)
കണ്‍വീനര്‍:
ശ്രീ. വിജില്‍ വി. മോഹന്‍
(സെക്രട്ടറി, തൃക്കാക്കര നഗരസഭ)
രജിസ്ട്രേഷന്‍ വിവരങ്ങള്‍ ________________________________________________________________________
ഈ വെബ് പോര്‍ട്ടല്‍ വഴിയോ താഴെയുള്ള രജിസ്‌ട്രേഷന്‍ ബട്ടണില്‍ പ്രസ് ചെയ്‌തോ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
| രജിസ്‌ട്രേഷന്‍ |
കായിക മത്സരങ്ങള്‍ - രജിസ്‌ട്രേഷന്‍
അവസാന തീയതി:
2026 ഒക്ടോബര്‍ 31, ശനി പകല്‍ 3 മണി വരെ
കലാമത്സരങ്ങള്‍ - രജിസ്‌ട്രേഷന്‍
അവസാന തീയതി:
2026 നവംബര്‍ 4, ബുധന്‍ പകല്‍ 3 മണി വരെ
ബന്ധപ്പെടേണ്ട നമ്പറുകള്‍:
88911 89917 | 95397 20414
ഉദ്ഘാടന ചടങ്ങ്__________________________________________________________________________________
തീയതി: 2026 നവംബര്‍ 1, ഞായര്‍
സമയം: വൈകുന്നേരം 5 മണിക്ക്
വേദി: യുണൈറ്റഡ് സ്പോര്‍ട്ട്സ് സെന്‍റര്‍, നിലംപതിഞ്ഞിമുകള്‍
കാര്യപരിപാടികള്‍
അധ്യക്ഷ: അഡ്വ. ഷെറീന ഷുക്കൂര്‍ (ബഹു. വൈസ് ചെയര്‍പേഴ്സണ്‍, തൃക്കാക്കര നഗരസഭ)
സ്വാഗതം: എം.ടി. ഓമന (ചെയര്‍പേഴ്സണ്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി)
ഉദ്ഘാടനം: ശ്രീ. റാഷിദ് ഉള്ളംപിള്ളി (ബഹു. ചെയര്‍പേഴ്സണ്‍, തൃക്കാക്കര നഗരസഭ)
ആശംസകൾ:
ശ്രീ. എം.എസ്. അനിൽകുമാര്‍ (ചെയര്‍പേഴ്സണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി)
ശ്രീ. പി.എസ്. സുജിത്ത് (ചെയര്‍പേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി)
ശ്രീമതി ടീനു ജിപ്സണ്‍ (ചെയര്‍പേഴ്സണ്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി)
ശ്രീ. ടി.ടി. ബാബു (ചെയര്‍പേഴ്സണ്‍, മരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി)
ശ്രീ. സി.പി. സാജല്‍ (കൗണ്‍സിലര്‍)
ശ്രീ. പി.എം. യൂനുസ് (കൗണ്‍സിലര്‍)
ശ്രീമതി ടീനു സൈമണ്‍ (കൗണ്‍സിലര്‍)
നന്ദി: വിജില്‍ വി. മോഹന്‍ (സെക്രട്ടറി, തൃക്കാക്കര നഗരസഭ)
മത്സരങ്ങളും വേദികളും (Events & Venues) സമയവും
പ്രത്യേക മത്സരങ്ങൾ
CTFC – EL CLASSICO
കൗൺസിലേഴ്സ് തൃക്കാക്കര ഫുട്ബോൾ ക്ലബ്ബിന്റെ മത്സരം
ANGELS SHOOT OUT
തൃക്കാക്കര നഗരസഭ വനിതാ കൗൺസിലർമാരുടെ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം
കായികമത്സരങ്ങൾ
തീയതി: 2026 നവംബർ 1
വേദി 1 — അത്‌ലറ്റിക് മത്സരങ്ങൾ
സമയം: രാവിലെ 8.00
സ്ഥലം: മുനിസിപ്പൽ ഗ്രൗണ്ട്
വേദി 2 — ഷട്ടിൽ | ബാഡ്മിന്റൺ
സമയം: രാവിലെ 11.00
സ്ഥലം: ഓൾസ്റ്റാർസ് ബാഡ്മിന്റൺ കോർട്ട്, പാലച്ചുവട്
വേദി 3 — ക്രിക്കറ്റ്
സമയം: രാവിലെ 10.30
സ്ഥലം: മുനിസിപ്പൽ ഗ്രൗണ്ട്
വേദി 4 — ഫുട്ബോൾ
സമയം: വൈകിട്ട് 3.00
സ്ഥലം: യുണൈറ്റഡ് സ്പോർട്സ് സെന്റർ
വേദി 5 — ചെസ്
സമയം: രാവിലെ 11.00
സ്ഥലം: MAAM LP സ്കൂൾ
രജിസ്ട്രേഷൻ അവസാന തീയതി:
31.10.2026, ശനിയാഴ്ച, പകൽ 3.00 മണി വരെ
കലാമത്സരങ്ങൾ
തിയതി 2026 നവംബര്‍ 7
സമയം: രാവിലെ 9.00
വേദി: തൃക്കാക്കര കമ്മ്യൂണിറ്റി ഹാൾ
രജിസ്ട്രേഷൻ അവസാന തീയതി:
04.11.2026, ബുധനാഴ്ച, പകൽ 3.00 മണി വരെ
രജിസ്ട്രേഷൻ വെബ് പോർട്ടൽ:
| രജിസ്‌ട്രേഷന്‍ |
ബന്ധപ്പെടേണ്ട നമ്പറുകൾ:
88911 89917 | 95397 20414
മത്സര ഇനങ്ങൾ (List of Events)
കായിക മത്സരങ്ങൾ (Sports & Games)
തീയതി: 2026 നവംബർ 1
രാവിലെ 8 മണി മുതൽ - മുനിസിപ്പൽ ഗ്രൗണ്ട്
100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം.
പകൽ 10.30 മുതൽ - മുനിസിപ്പൽ ഗ്രൗണ്ട്
ക്രിക്കറ്റ്
രാവിലെ 11 മണി - ഓൾസ്റ്റാർസ് ബാഡ്മിന്റൺ കോർട്ട്, പാലച്ചുവട്
ഷട്ടില്‍, ബാഡ്മിന്‍റന്‍ സിംഗിള്‍, ബാഡ്മിന്‍റന്‍ ഡബിള്‍സ്
വൈകിട്ട് 3.00 - യുണൈറ്റഡ് സ്പോർട്സ് സെന്റർ
ഫുട്ബോള്‍
പകൽ 11 മണി മുതൽ - MAAM LP സ്കൂൾ
ചെസ്
കലാമത്സരങ്ങൾ
(Arts & Cultural)
തിയതി 2026 നവംബര്‍ 7
9 മണി മുതൽ
പൊതുവിഭാഗം: നാടോടിപ്പാട്ട് (ഗ്രൂപ്പ് & സിംഗിള്‍), ഭരതനാട്യം, കുച്ചിപ്പുടി, വീണ, തബല, മൃദംഗം, ഗിത്താര്‍, ലളിതഗാനം (വനിതകള്‍ & പുരുഷന്‍മാര്‍), മാപ്പിളപ്പാട്ട്, കവിതാലാപനം, സംഘഗാനം, ദേശഭക്തിഗാനം, നാടോടി നൃത്തം, കേരള നടനം, കവിതാ രചന, കഥാരചന, മോണോ ആക്ട്, മിമിക്രി, മൈം, പ്രസംഗം, കഥാപ്രസംഗം, കളിമണ്‍ ശില്പ നിര്‍മ്മാണം.
പുരുഷന്‍മാര്‍ക്ക് മാത്രം: കോല്‍കളി, ദഫ്മുട്ട്.
വനിതകള്‍ക്ക് മാത്രം: മോഹിനിയാട്ടം, ഒപ്പന, തിരുവാതിര, മാര്‍ഗ്ഗംകളി, സംഘനൃത്തം, മെഹന്തി ഇടല്‍, മൈലാഞ്ചി ഇടല്‍.
പ്രത്യേക ശ്രദ്ധയ്ക്ക് (Guidelines)
മത്സരാർത്ഥികൾ വെബ്സൈറ്റിൽ (https://keralotsavam.com) പ്രസിദ്ധീകരിച്ചിട്ടുള്ള കേരളോത്സവം 2026 മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്. ഈ നിബന്ധനകൾക്ക് വിധേയമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.