ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വളർച്ചയും സാമൂഹിക ഉൾച്ചേരലും ലക്ഷ്യമാക്കി തൃക്കാക്കര നഗരസഭയിൽ ബഡ്സ് സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം 2026 27 വാർഷിക പദ്ധതി പ്രകാരം നിർമ്മിക്കപ്പെടുന്നു. വിദ്യാഭ്യാസം പരിശീലനം പുനരധിവാസം സ്വയംപര്യാപ്തത എന്നിവയ്ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം സജ്ജീകരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനും അവരുടെ കുടുംബത്തിന് കരുത്തേക്കുന്നതിനും ഈ സംരംഭം സുപ്രധാനമായ ഒരു നാഴികക്കലാണ്.
തൃക്കാക്കര നഗരസഭയിൽ 130 സിസിടിവി നിരീക്ഷണ ക്യാമറകളുടെ പ്രവർത്തന ഉത്ഘാടനം 23/08/2025 തിയതി നഗരസഭ ഉച്ചക്ക് 12.00 മണിക്ക് ചെയർപേഴ്സൺ ശ്രീമതി രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ തൃക്കാക്കര ACP പി എസ് ഷിജു നിർവഹിച്ചു.
- Read more about നിരീക്ഷണ ക്യാമറകളുടെ ഉത്ഘാടനം
- Log in or register to post comments