Onothsav2026

Chairperson


റാഷിദ് ഉള്ളംപിള്ളി
നഗരസഭാ ചെയര്‍പെഴ്സണ്‍

തൃക്കാക്കര നഗരസഭ ഓണാഘോഷം തുടക്കം കുറിച്ചിരിക്കുകയാണ്. ആഗസ്റ്റ് ഇരുപതാം തീയതി രാവിലെ മുതല്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട് തൃക്കാക്കര നഗരസഭയുടെ ഓണാഘോഷ പരിപാടി ആരംഭിച്ചിരിക്കുന്നു. ആഗസ്റ്റ് ഇരുപത്തഞ്ചാം തീയതി തൃക്കാക്കര നഗരസഭയിലേക്ക് തൃപ്പൂണിത്തുറസഭ ചെയര്‍മാന്‍ കൊണ്ടുവരുന്ന അത്തപതാക ഏറ്റുവാങ്ങി, ആ അത്തപതാകയുമായി തൃക്കാക്കര അമ്പലത്തിലേക്ക് ചെല്ലുകയും അവിടെനിന്ന് പൂജ കഴിഞ്ഞശേഷം കളമശ്ശേരി ചെയര്‍പേഴ്സന്റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി തൃക്കാക്കര നഗരസഭയുടെ കൊടിമരത്തില്‍ പതാക ഉയര്‍ത്തിയ ശേഷം വിവിധങ്ങളായ കലാപരിപാടികളാണ് ഇവിടെ ആരംഭിക്കുന്നത്. ജാതിമത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസം ഇല്ലാതെ തൃക്കാക്കര നഗരസഭയിലെ മുഴുവന്‍ ജനങ്ങളും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തൃക്കാക്കര നഗരസഭാ നിവാസികള്‍ക്ക് എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഒരായിരം ഓണാശംസകള്‍ നേരുന്നു.

ലോഗോ പ്രകാശനം

തൃക്കാക്കര നഗരസഭയുടെ ഓണാഘോഷം നഗരസഭാ ചെയര്‍പെഴ്സണ്‍ ശ്രീ. റാഷിദ് ഉള്ളംപിള്ളി ഭദ്രദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു. തുടര്‍ന്ന് ഓണാഘോഷത്തിന്റെ ലോഗോ "ഓണോത്സവ് 2026" പ്രകാശനം ചെയ്തു.

ഔദ്യാഗിക ഗാനം

തൃക്കാക്കര നഗരസഭയുടെ "ഓണോത്സവ് 2026" ഔദ്യോഗിക ഗാനം നഗരസഭാ ചെയര്‍പെഴ്സണ്‍ ശ്രീ. റാഷിദ് ഉള്ളംപിള്ളി പ്രകാശനം ചെയ്തു.

സംഗീത സംവിധാനം, സംഗീത നിർമ്മാണവും, മിക്സിംഗ് & മാസ്റ്ററിംഗും : റാം ശരത്

വരികള്‍: സന്തോഷ് വര്‍മ്മ

ഗായകന്‍: രഞ്ജിത്ത് ജയരാമന്‍

സൗണ്ട് എന്‍ജിനീയര്‍: രതീഷ് വിജയന്‍

സ്റ്റുഡിയോ: D4 ഓഡിയോ ഗ്രീന്‍ 

പിന്നണി ഗാനം: രാം ശരത്, യാബൈ സാല്‍വിന്‍ തോമസ്, പ്രകാശ് ആലീസ്, ജിബിന്‍ ഗോപാല്‍, സരിത റാം

Onam2026

 

 

Onothsav2026Brochure1Onothsav2026Brochure2
സാംസ്കാരിക സമ്മേളനം

            തൃക്കാക്കര നഗരസഭയുടെ ഓണാഘോഷങ്ങളുടെ സമാപന ദിവസമായ ആഗസ്റ്റ് 31ന് നടത്തിയ ഘോഷയാത്ര എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ഹോസ്റ്റല്‍ പരിസരത്തു നിന്നും ആരംഭിച്ച് കാക്കനാട് പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. ഘോഷയാത്രയില്‍, ടാബ്ലോ, മാവേലി മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സാംസ്കാരിക സമ്മേളനം 6:00 മണിക്ക് കാക്കനാട് പരേഡ് ഗ്രൗണ്ടില്‍ ആരംഭിച്ചു.