തൃക്കാക്കരയിൽ പകൽവീട് ഒരുങ്ങുന്നു
നഗര സഭ പരിധിയിലെ വയോജനങ്ങൾക്ക് ഉല്ലാസത്തിനും വിശേഷങ്ങളും വിഷമങ്ങളും പങ്കു വെക്കുന്നതിനായി പകൽ വീട് നിർമ്മിക്കുന്നു. തൃക്കാക്കര നഗരസഭയാണ് മാവേലിപുരം വാർഡിൽ പഴയ മുനിസിപ്പൽ ലൈബ്രറി കെട്ടിടത്തിനോട് ചേർന്ന് പുതിയ മന്ദിരം നിർമിച്ചു പകൽവീട് ഒരുക്കുന്നത്. പകൽ വീടിന്റെ നിർമ്മാണോദ്ഘാടനം തൃക്കാക്കര എംഎൽഎ ഉമാ തോമസ് നിർവഹിച്ചു. ചെയർപേർസൻ രാധാമണി പിള്ളയുടെ ആദ്യക്ഷതയിൽ വാർഡ് കൗൺസിലർ ഉണ്ണി കാക്കനാട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ ഫിറോസ് മറ്റു കൗൺസിലർ മാരായ റാഷിദ് ഉള്ളമ്പിള്ളി, സിസി വിജു, വി ഡി സുരേഷ്, ഷാന അബ്ദു, ഹസീന ഉമ്മർ,ഷിമി മുരളി, എ എക്സ് ഇ ഷിജു, എം എസ് അനിൽകുമാർ ബാബു ആന്റണി, പ്രഭുകുമാർ, സുബൈർ ഉള്ളമ്പിള്ളി, സിദ്ധി കിഴക്കേക്കര ഏ ഡി എസ് ചെയർപേഴ്സൺ ശോഭി രാമചന്ദ്രൻ കോൺട്രാക്ടർ ലത്തീഫ് കിഴേക്കര എന്നിവർ സംസാരിച്ചു.