ഓപ്പറേഷന്‍ തൂഫാന്‍ നഗരസഭ തലത്തില്‍ പ്രചാരണം തുടങ്ങി. ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാംഘട്ടം നഗരസഭ തല ഉദ്ഘാടനം ചെയര്‍മാന്‍ ശ്രീ റാഷിദ് ഉള്ളംപള്ളി നിർവഹിച്ചു. ഇന്‍സ്പെക്ടര്‍ രാജേഷ് പതാക ഉയര്‍ത്തി. എസ് ഐ ആന്റണി ക്ലീറ്റസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരസമിതി ചെയര്‍മാന്‍മാരായ എം എസ് അനില്‍കുമാര്‍, എം ടി ഓമന, ടിടി ബാബു, തുടങ്ങിയവര്‍ പ്രസംഗിച്ചു ജനകീയ പങ്കാളിത്തത്തോടെ പദ്ധതി വിപുലീകരിക്കുന്നതാണ് രണ്ടാം ഘട്ടം. കെ.എം.എം കോളേജ്, കാര്‍ഡിനല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫ്ലാഷ് മോബും അവതരിപ്പിച്ചു.





